ഏകജാലക
രീതിയിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യഅലോട്ട്‌മെന്റ് പ്രക്രിയയിലെ
രണ്ടാമത്തെയും അവസാനത്തേതുമായ ഫലം പ്രസിദ്ധീകരിച്ചു. ലിങ്കിന് ഇവിടെ ക്ക്ലിക്ക് ചെയ്യുക. വിശദാംശങ്ങള്‍www.hscap.kerala.gov.in എന്ന
വെബ്‌സൈറ്റില്‍ ലഭ്യമാണ്. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂണ്‍
29, 30, ജൂലൈ ഒന്ന് തീയതികളില്‍ നടക്കും. താല്ക്കാലിക പ്രവേശനത്തില്‍
തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം
ഉണ്ടായിരിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതാത്
സ്‌കൂളുകളില്‍ ഫീസടച്ച് ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പ്
സ്ഥിരപ്രവേശനം നേടണം. ജൂലൈ എട്ടിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഈ അലോട്ട്‌മെന്റോടുകൂടി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവുകയാണ്.
സ്ക്കൂൾ ട്രാൻസ്ഫറിനുള്ള് അപേക്ഷ 08/07/2015 മുതൽ സമർപ്പിക്കാം.എസ്.എസ്.എല്‍.സി സേ പാസ്സായവര്‍ക്കും, സി.ബി.എസ്.സിയുടെ സ്‌കൂള്‍തല
പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന
മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുളള സപ്ലിമെന്ററി
അലോട്ട്‌മെന്റിന് അപേക്ഷ 14/07/2015 മുതൽ സ്വീകരിക്കുന്നുതാണ്.
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക്
നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത്
സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാവുന്നതാണ്.
വാർത്തകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment