കാലിക്കറ്റ് സർവ്വകലാശാലാ അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാരുടെ സർവ്വീസ് സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിന് ജൂലൈ 13 ന് രാവിലെ 10.30 ന് സ്റ്റാഫ് അദാലത്ത് നടത്തും.അദാലത്തിൽ വൈസ് ചാൻസ് ലർ ഡോ എം അബ്ദുൽ സലാമിനു പുറമേ സിൻഡികേറ്റിലെ സ്റ്റാഫ്, ഫിനാൻസ് സ്റ്റാൻഡിങ്ങ് കമ്മറ്റി കൺവീനർമാരും പങ്കെടുക്കും.അദാലത്തിൽ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ട അദ്ധ്യാപകരും ജീവനക്കാരും പരാതികൾ ഡെപ്യൂട്ടി രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ), ജോയിന്റെ രജിസ്ട്രാർ(ജി.എII) എന്നിവർക്ക് ജൂൺ 30 നകം രേഖാമൂലം സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment