Menu

വാർത്തകൾ

കേരള നോൺ ടീച്ചിങ്ങ് എംപ്ലോയീസ് ഓർഗനൈസേഷൻ - KNTEO - ആറാമത് സംസഥാന സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികൾ - പ്രസിഡന്റ് : ജേക്കബ് സി നൈനാൻ, ജനറൽ സെക്രട്ടറി : സത്യാനന്ദൻ എൻ, വർക്കിങ്ങ് പ്രസിഡന്റ് : സൺഷൈൻ, ട്രഷറർ : പ്രേം നവാസ് പി. എച്ച് Description ‍Pay Revision Arrears Processing IN SPARK
Description ‍iExaM -SSLC 2017
Description TEXT BOOK INDENTING 2017-18
Description INCOME TAX |
Description PAY FIXATION IN SPARK
Description Pay Fixation software 2015 Username and password = admin
Description പത്താം ശമ്പളകമ്മീഷൻ നിർദ്ദേശങ്ങൾ | |

KNTEO

  • To Get KNTEO updates via Whatsapp Add 9037567649 to your mobile

  • നിങ്ങളുടെ സർവ്വീസ് സംബന്ധമായ സംശയങ്ങൾക്ക് വിളിക്കുക 9446690259 സ. ഗോകുൽദാസ്, KNTEO സംസ്ഥാന സർവ്വീസ് സെന്റർ ചെയർമാൻ
  • TEACHERS PACKAGE
  • Tuesday, 28 July 2015

    CERTIFICATE MANAGER 1.0

    knteo blog സ്ക്കൂളുകളിൽ വിവിധ ആവശ്യങ്ങൾക്കായി കുട്ടികൾക്ക് നൽകുന്ന സാക്ഷ്യപത്രം എളുപ്പത്തിൽ തയ്യാറാക്കുന്നതിനായി ഒരുസോഫ്റ്റ് വെയർ പരിചയപ്പെടുത്തുന്നു.






    ഈ സോഫ്റ്റ് വെയർ ഒന്നു മുതൽ പത്താം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ സമ്പൂർണ്ണ ഡാറ്റ ഉപയോഗിച്ച് വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ നൽകുന്നതിനു വേണ്ടി രൂപകല്പന ചെയ്തതാണ്.
    കൂടാതെ ക്ലാസ് രജിസ്റ്ററിലെ കുട്ടികളുടെ വിവരങ്ങളും സമ്പൂർണ്ണയിലെ വിവരങ്ങളും എളുപ്പത്തിൽ ഒത്തുനോക്കുന്നതിനും സഹായകരമാണ്.

    സോഫ്റ്റ് വെയർ നൽകുന്ന സേവനങ്ങൾ

    1.      കോഴ്സ് സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
    2.      ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് നൽകുന്ന സാക്ഷ്യപത്രം
    3.      അഡ്മിഷൻ - Extract
    4.      UID ക്ലാസ് തിരിച്ചുള്ള ലിസ്റ്റ്
    5.      പത്താം തരം കുട്ടികൾക്ക് വയസിളവ് ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കൽ
    6.      ക്ലാസദ്ധ്യാപകർക്ക് കുട്ടികളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് തയ്യാറാക്കാൻ
    7.      അഡ്മിഷൻ രജിസ്റ്ററിലെ തെറ്റുകൾ തിരുത്തുന്നതിന് രക്ഷിതാവിന് ഒത്തുനോക്കുവാൻ ഡാറ്റാ സ്ലിപ്പ് തയ്യാറാക്കാൻ

    സോഫ്റ്റ് വെയറിന്റെ പ്രവർത്തനം
     
       വിന്റോസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സൊഫ്റ്റ് വെയർ ആണിത്. (Win XP, Win 7, Win 8). ഉപയോഗിക്കുന്ന സിസ്റ്റത്തിൽ Office 2000 മോ അതിനു മുകളിലുള്ള ഏതെങ്കിലും MS Office ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം, PDF റിപ്പോർട്ട് ലഭിക്കുന്നതിന് Adobe Reader ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം.

    സോഫ്റ്റ് വെയർ ഡൗൺ ലോഡ് ചെയ്താൽ ലഭിക്കുന്ന സിപ്പ് ഫയൽ അൺസിപ്പ് ചെയ്താൽ ലഭിക്കുന്ന ഫോൾഡർ തുറന്നാൽ കാണുന്ന SCMan എന്ന ഐക്കൺ ഡബ്ബിൾ ക്ലിക്ക് ചെയതാൽ സോഫ്റ്റ് വെയർ പ്രവർത്തിച്ചു തുടങ്ങും. ലോഗിൻ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ജാലകത്തിൽ User Name, Password എന്നിവ admin എന്ന് കൊടുത്താൽ ലോഗിചെയ്യാവുന്നതാണ്.



    സമ്പൂർണ്ണയിലെ വിവരങ്ങൾ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തുന്നതിന്

    സമ്പൂർണ്ണയിലെ വിവരങ്ങൾ താഴെ നൽകിയക്രമത്തിൽ ഒരു CSV ഫയലായി മാറ്റുക (സഹായത്തിന് ഇവിടെ ക്ലിക്ക്ചെയ്യുക)

    ശ്രദ്ധിക്കുക CSV ഫയലിലെ ക്രമം വളരെ പ്രധാനപ്പെട്ടതാണ്. ക്രമം തെറ്റിയാൽ തെറ്റായ വിവരങ്ങൾ ലഭിക്കുകയോ സോഫ്റ്റ് വെയർ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യാം

    ക്രമം ചുവടെ ചേർക്കുന്നു
    Adm   
     no
    1
    Full
    name
    2
    Gender
    3
    Date of birth
    4
    Father full name
    5





           

    Mother  
     Full name
    6
    House
    name
    7
    Post Office
    8
    Revenue District
    9
    Phone No
    10





    Pincode
    11

    Religion
    12
    Caste name
    13
    Category
    14
    Class
    15





      
    Division
    16
    UID
    17
    First Language(Paper
     I)
    18
    Grama panchayath
    19
    APL
    20



    ഇങിനെ നിർമ്മിച്ച CSV  ഫയലിന്  MyData.csv എന്ന് പുനർ നാമകരണം ചെയത്  അൺ സിപ്പ് ചെയ്താൽ ൽഭിക്കുന്ന ഫോൾഡറിലേക്ക് കോപിചെയ്യുക( ഫോൾഡറിനുള്ളിൽ നിലവിലുള്ള  MyData.csv എന്ന ഫയൽ delete ചെയ്യണം)
    അതിനുശേഷം settings എന്ന മെനുവിൽ നീന്നും ലഭിക്കുന്ന import window ഉപയോഗിച്ച് ഡാറ്റ import ചെയ്യാവുന്നതാണ്



    Settings എന്ന മെനുവിൽ നീന്നും ലഭിക്കുന്ന Office settings window ഉപയോഗിച്ച് സ്ക്കൂൾ സംബന്ധിച്ച വിവരങ്ങൾ Edit ചെയ്ത മാറ്റാവുന്നതാണ്.


    Class and Division എന്ന മെനു ഉപയോഗിച്ച് സമ്പൂർണ്ണ വിവർങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ പരിശോധിക്കാവുന്നതാണ്


    Report എന്ന മെനുവിൽ നിന്നും അഡ്മിഷൻ നമ്പറൊ പേരോ തിരഞ്ഞെടുത്ത് വിവിധ സാക്ഷ്യപത്രങ്ങൾ എടുക്കാവുന്നതാണ്.


    Extract button ക്ലിക്ക് ചെയ്യുംമ്പോൾ ലഭിക്കുന്ന window വിൽ നിന്നും ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി extract print എടുക്കാവുന്നതാണ്.
    സിസ്റ്റം Date format dd/mm/yyyy എന്നാണെന്ന് ഉറപ്പാക്കേണ്ടതാണ്

    No comments: