Pay Revision Arrears Processing IN SPARK
iExaM -SSLC 2017
TEXT BOOK INDENTING 2017-18
INCOME TAX |
PAY FIXATION IN SPARK
Pay Fixation software 2015 Username and password = admin
പത്താം ശമ്പളകമ്മീഷൻ നിർദ്ദേശങ്ങൾ
|
|
KNTEO
To Get KNTEO updates via Whatsapp Add 9037567649 to your mobile
നിങ്ങളുടെ സർവ്വീസ് സംബന്ധമായ സംശയങ്ങൾക്ക് വിളിക്കുക 9446690259 സ. ഗോകുൽദാസ്, KNTEO സംസ്ഥാന സർവ്വീസ് സെന്റർ ചെയർമാൻ
TEACHERS PACKAGE
Sunday, 19 February 2017
PAY REVISION ARREARS CALCULATOR SOFTWARE
പത്താം ശമ്പള പരിഷ്കരണത്തിന്റെ
അടിസ്ഥാനത്തില്‍ പരിഷ്കരിച്ച ശംബള കുടിശ്ശിക നാല് ഗഡുക്കളായി
നല്‍കുമെന്നാണല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കുലറും വിദ്യാഭ്യാസ വകുപ്പ്
പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഓരോ ക്വാര്‍ട്ടറിലും ലഭിക്കേണ്ട തുക പലിശ സഹിതം
കണക്കാക്കി(സറണ്ടര്‍ വാങ്ങിയതുള്‍പ്പെടെ) തയ്യാറാക്കി നല്‍കുന്നതിന്
ധനകാര്യവകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . ഓരോ
ജീവനക്കാരനും 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള 18 മാസങ്ങളിലെ
അരിയറും പ്രസ്തുത കാലയളവില്‍ വാങ്ങിയ സറണ്ടറിന്റെയുമാണ് കുടിശിക ലഭിക്കുക. ഈ
തുകയ്ക്ക് 8.75% നിരക്കില്‍ പലിശയും കണക്കാക്കി അതിനെ നാല്
ക്വാര്‍ട്ടറിലും ലഭിക്കുന്ന തുക എത്രയെന്ന് കണക്കാക്കി നിശ്ചിത മാതൃകയില്‍
നല്‍കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ചുവടെ. ഈ
പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്ന ഒരു
സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ
സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിന്‍ഡോസില്‍
പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സേവ്
ചെയ്ത ഫയലിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറില്‍ നിന്നും
സോഫ്റ്റ്‌വെയര്‍ ഡബില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യാവുന്നതാണ്. Username
, Password അവയായി admin എന്ന് നല്‍കിയാല്‍ മതി. മറ്റ് പല
സോഫ്റ്റ്‌വെയറുകളിലും നല്‍കിയതില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ 2014 ജൂലൈ
മുതലുള്ള ഓരോ മാസത്തെയും പഴയതും പുതിയതുമായ ബേസിക്കുകള്‍ നല്‍കേണ്ടതില്ല.
പേ റിവിഷന്‍ കണക്കാക്കുന്നതിന് നല്‍കിയ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി.
ആദ്യമായി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം Office Settings എന്ന
മെനുവിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്ത് വിദ്യാലയത്തിന്റെ വിവരങ്ങള്‍ നല്‍കി
സേവ് ചെയ്യുക.തുടര്‍ന്ന് Employee Details എന്ന മെനുവിലൂടെ ഓരോ
ജീവനക്കാരുടെയും 2014 ജൂലൈ മാസത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ നല്‍കി
സേവ് ചെയ്യുക. തുടര്‍ന്ന് Search Employee എന്ന ബോക്സില്‍ നിന്നും
ജീവനക്കാരനെ സെലക്ട് ചെയ്ത് Go ബട്ടണ്‍ അമര്‍ത്തിയാല്‍ സേവ് ചെയ്ത
വിവരങ്ങള്‍ ദൃശ്യമാകും. Calculate എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന
പുതിയ പേജില്‍ Employeeയെ തിരഞ്ഞെടുത്ത് Arrear എന്ന ബട്ടണില്‍
അമര്‍ത്തിയാല്‍ അരിയറിനാവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പുതിയ
ജാലകം ലഭിക്കും. ഈ ജാലകത്തില്‍ Leave Details എന്ന ബട്ടണ്‍ ഉപയോഗിച്ച് ഓരോ
ജീവനക്കാരനും 2014 ജൂലൈ 1 മുതല്‍ 2016 ജനുവരി വരെ എടുത്ത LWA/HPL എന്നിവയോ
Strike ഓ ഉണ്ടെങ്കില്‍ അവയുടെ From- To തീയതികള്‍ നല്‍കി Add അമര്‍ത്തുക.
Exit Button അമര്‍ത്തി പഴയ ജാലകത്തില്‍ വന്ന് Surrender Details എന്ന
ബട്ടണ്‍ അമര്‍ത്തി സറണ്ടര്‍ വിശദാംശങ്ങള്‍ നല്‍കണം. തുടര്‍ന്ന് Encashment
Details നല്‍കി Add ചെയ്യുക. ഈ വിവരങ്ങള്‍ നല്‍കിയതിന് ശേഷം Head of
Account നല്‍കി Calculate എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ Arrear
Calculation പൂര്‍ത്തിയായിട്ടുണ്ടാവും. തുടര്‍ന്ന് Arrear Proforma എന്ന
ബട്ടണ്‍ വഴി അരിയര്‍ പ്രൊഫോര്‍മയും Due Drawn Statement ബട്ടണുപയോഗിച്ച്
സ്റ്റേറ്റ്‌മെന്റും ലഭിക്കും
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്ഇവിടെക്ലിക്ക് ചെയ്യുക
സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. (Direct Editing എന്ന ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റിങ്ങ് നടത്തുന്ന അവസരത്തില്‍ Runtime Eror എന്ന മെസ്സേജ് വന്നാല്‍ ഇവിടെ നിന്നും ലഭിക്കുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി)
No comments:
Post a Comment