എസ്.എസ്.എല്‍.സി.
പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2016 മാര്‍ച്ച് ഒന്‍പതിന്
ആരംഭിച്ച് മാര്‍ച്ച് 28-ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക്
ശേഷം1.45 ന് പരീക്ഷ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ
ഉണ്ടായിരിക്കില്ല. പരീക്ഷ ഫീസ് പിഴ കൂടാതെ നവംബര്‍ മൂന്ന് മുതല്‍
പതിമൂന്ന് വരെയും പിഴയോടെ 16 മുതല്‍ 21 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍
സ്വീകരിക്കും. ടൈ ടേബിൾ - ഇവിടെ ലഭിക്കും
പരീക്ഷാ ഫീസ് വിശദാംശങ്ങള്‍
പരീക്ഷാഫീസ്:- റഗുലര്‍ വിദ്യാര്‍ഥികള്‍(SGC) RAC, ARC, CCC വിഭാഗങ്ങള്‍ക്ക് Rs 30/- (SC/ST/OEC
, അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും
അന്തേവാസികള്‍, Govt/Aided സ്കൂളുകളിലെ BPL വിഭാഗക്കാര്‍ എന്നീ റഗുലര്‍
വിദ്യാര്‍ഥികള്‍ ഫീസ് നല്‍കേണ്ടതില്ല. RAC, ARC, BT, CCC വിഭാഗങ്ങള്‍ക്ക് ഫീസിളവില്ല)
എസ് എസ് എല്‍ സി കാര്‍ഡിന്റെ വില :- Rs 15/- (അംഗീകൃത
അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍
കാര്‍ഡിനുള്ള ഫീസ് നല്‍കേണ്ടതല്ല. മറ്റെല്ലാ വിഭാഗക്കാരും നല്‍കണം)
പ്രൈവറ്റ് വിഭാഗം :- ഒരു പേപ്പറിന് Rs 20
ബെറ്റര്‍മെന്റ് ഓഫ് റിസള്‍ട്ട്(BT):- Rs 300
ഫൈന്‍ :- Rs 10
- പിഴ കൂടാതെ ഫീസ് സ്വീകരിക്കേണ്ട അവസാനദിവസം Nov 13
- പിഴ കൂടാതെ ഫീസ് ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov 16
- പിഴയോടെ ഫീസ് സ്വീകരിക്കേണ്ട അവസാനദിവസം Nov 21
- പിഴയോടെ ഫീസ് ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov23
- SSLC Card-ന്റെ തുക ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov23
(Head of Account for SSLC Fees 0202-01-102-99
Head of Account for SSLC Card 0202-01-102-92 Other Receipts)
- A-List പരിശോധിക്കുന്നതിനും തിരുത്തലുകള്‍ക്കും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 12 വരെ അവസരം
- തിരുത്തലുകള്‍ പൂര്‍ത്തിയാക്കി പ്രിന്റൗട്ടുകള്‍ DEOയില്‍ എത്തിക്കേണ്ട അവസാനദിവസം: ഡിസംബര്‍ 15
- RAC.ARC,CCC,BT,PCO,PCN വിഭാഗങ്ങളുടെ B List & Print out നല്‍കേണ്ട അവസാനദിവസം നവംബര്‍ 30
- ഗ്രേസ് മാര്‍ക്കിന് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത് ഫെബ്രുവരി 29
- പരീക്ഷാ ഇളവുകള്‍ക്കുള്ള അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം DEOയില്‍ നല്‍ക്കേണ്ട അവസാനതീയതി നവംബര്‍ 20
- പഠനവൈകല്യമുള്ളവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് ഡിസംബര്‍ 16
No comments:
Post a Comment